കുന്ദമംഗലം: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന സാന്റോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാലാം സീസണിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ജാഥ നാളെ. വുഡ്ലാൻഡ് എഡ്യൂക്കേഷൻ സ്പോൺസർ ചെയ്യുന്ന ഈ കായിക മാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് നടക്കുന്ന ജാഥയിൽ നൂറുകണക്കിന് കായിക പ്രേമികളാണ് അണിനിരക്കുക.
നാടിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ ജാഥയ്ക്ക് നേതൃത്വം നൽകും.
അഡ്വ: പി.ടി.എ. റഹീം എം എൽ എ ജാഥയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും കുന്ദമംഗലം മുക്കം റോഡിൽ നിന്ന് ആരംഭിക്കുന്ന ജാഥ IIM വഴി കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും
ബഷീർ നീലാറമ്മൽ (പ്രസിഡന്റ്, സാന്റോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്)
മുഹ്സിൻ ഭൂപതി (സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് & ജനറൽ സെക്രട്ടറി, സാന്റോസ് സ്പോർട്സ് ക്ലബ്) സംജിത്ത് (പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) വി.അനിൽ കുമാർ (വാർഡ് മെമ്പർ, 14-ാം വാർഡ്)
സാന്റോസ് ക്ലബ് അംഗങ്ങൾ, സാന്റോസ് യൂത്ത് ഐക്കൺ പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, കലാ-കായിക രംഗത്തെ പ്രമുഖർ എന്നിവർ ജാഥയിൽ അണിചേരും. ചെണ്ടമേളങ്ങളുടെയും ആരാധകരുടെയും അകമ്പടിയോടെ നീങ്ങുന്ന ജാഥയിൽ കുന്ദമംഗലത്തെ പുളകമണിയിക്കും.
ഇരുപത് കളി – കളറാക്കാൻ സാന്റോസ്: സീസൺ ഫോറിലെ 20 ആവേശകരമായ മത്സരങ്ങൾ കാണികളെ വിസ്മയിപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മികച്ച ടീമുകളും താരങ്ങളും അണിനിരക്കുന്ന ടൂർണ്ണമെന്റിനെ ആശീർവദിക്കാനും അനുഗ്രഹിക്കാനും എല്ലാ കായിക പ്രേമികളോടും സംഘാടകർ അഭ്യർത്ഥിച്ചു.

