പാലക്കാട്: മണ്ണാര്‍ക്കാട് നബീസ കൊലപാതകക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കുറ്റക്കാര്‍. രണ്ടാംപ്രതി ഫസീല ഏഴുവര്‍ഷം അധിക തടവും അനുഭവിക്കണം. പേരമകന്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നായിരുന്നു തോട്ടര സ്വദേശിനിയായ നബീസയെ കൊലപ്പെടുത്തിയത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി ആദ്യം വധശ്രമം നടന്നു. എന്നാല്‍, നബീസയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നു മനസിലായതോടെ പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചെന്നാണ് കേസ്. പ്രതികള്‍ തന്നെ തയാറാക്കിയ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയില്‍നിന്ന് കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. നേരത്തെ മറ്റൊരു കേസില്‍ പ്രതിയായ ഫസീലയ്ക്ക് വീട്ടിലേക്ക് വരാന്‍ നബീസ തടസമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.