Local

ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് ഉള്ളതിനാല്‍ പേരാമ്പ്രയില്‍ നിന്ന് വടകരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്.

ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ രതീഷ്, കെ പി ബീന, കെ എം വിനോദന്‍, എ കെ വസന്ത, എം മനോഹരന്‍, വി എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അന്തേരി സുരേന്ദ്രന്‍ സ്വാഗതവും കെ കെ നാരായണന്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!