കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ജനതാദള്‍ – ആര്‍ ജെ ഡി പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കേരള അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ആര്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സജിത്ത് എം സ്വാഗതവും ബിനു ടി പി അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത അനുസ്മരണയോഗത്തില്‍ ഇളമന ഹരിദാസ്, മധു മാസ്റ്റര്‍, സദാനന്ദന്‍ കെ കെ, രാജന്‍ മാമ്പറ്റച്ചാലില്‍, കേളന്‍ നെല്ലിക്കോട്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം സജിത ഷാജി, ഉണ്ണീരി പി, സജീവ് കുമാര്‍ പി, വിനയകുമാര്‍ കെ, സുധീഷ് പുല്‍കുന്നുമ്മല്‍, ബാബു സി കെ തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വൃദ്ധസദനത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറുകയും ചെയ്തു.
പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികം; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

