തിരുവനന്തപുരം: പാറശാലയില്‍ പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും മര്‍ദനമേറ്റു. പരുക്കേറ്റ സൈനികന്‍ സിനുവിനെയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായ സിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദനമേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

