Kerala

ഗുരുവായൂർ തമ്പുരാൻപടിയിൽ ഇടഞ്ഞ ആനയെ തളച്ചു

തൃശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂർ ദേവസ്വത്തിൻറെ കൊമ്പൻ സിദ്ധാർത്ഥൻ എന്ന ആനയെയാണ് തളച്ചത്. പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. തുടർന്ന് ഇടഞ്ഞ ആന സമീപവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ച് റോഡിലൂടെ ഇറങ്ങിയോടുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കെട്ടുതറിയിൽ നിന്നും കുളിപ്പിക്കാൻ അഴിക്കുന്നതിനിടയിൽ ഇടഞ്ഞോടുകയായിരുന്നു. ആനക്കോട്ടയിൽ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാൻപടിയിൽ എത്തിയതോടെ ആനക്കോട്ടയിലെ പാപ്പാൻമാരും ജീവനക്കാരും ചേർന്ന് തളക്കുകയായിരുന്നു. ആന പൊതുവെ ശാന്തനായിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തളച്ചതിനു ശേഷം ആനയെ തിരികെ ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!