Kerala

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ തീരുമാനം

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.

മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡ്, ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ്, എൻ.ഐ.ടി വെങ്ങേരിമഠം ചെട്ടിക്കടവ് റോഡ്, എൻ.ഐ.ടി റിംഗ് റോഡ്, എൻ.ഐ.ടി സബ്സ്റ്റേഷൻ, കുളിമാട് എൻ.ഐ.ടി പൈപ്പ് ലൈൻ സ്ഥാപിക്കൽ, എൻ.ഐ.ടി അണ്ടർ പാസ്സ് തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. പ്രവൃത്തികൾ നടത്തുന്നതിൽ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുന്നതിനും ട്രാഫിക് തടസ്സത്തിന് ഇടയാക്കുന്ന കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും എൻ.ഐ.ടി ക്യാമ്പസിലെ പന്നി ശല്യം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും പുതുതായി സ്ഥാപിക്കുന്ന സബ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫീഡറുകൾ കെ.എസ്.ഇ.ബി കൊടുവള്ളി സെക്ഷൻ പരിധിയിലേക്ക് നീട്ടുന്നതിനും തീരുമാനിച്ചു.

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ പി.എസ് സതീദേവി, ഡീൻ എം.എ നസീർ, അസോസിയേറ്റ് ഡീൻമാരായ ഡി സതീഷ് കുമാർ, ടി.എസ് അനന്ത സിംഗ്, ഇലക്ട്രിക്കൽ വിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടോമിൻ സണ്ണി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പി അജിത് കുമാർ, കെ അബ്ദുൽ അസീസ്, കെ.ഡബ്ല്യു.എ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ അരുൺ കുമാർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ കെ ഹാരിസ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എൻ.വി ഷിനി, ജോൺ ജീവൻ, രാഹുൽ ലസ്ലി, എൻ ശ്രീജയൻ, കെ.ഡബ്ല്യു.എ പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് സുപ്രിയ റാണി തുടങ്ങിയവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!