Kerala

പുതുതലമുറയെ വഴിതെറ്റിക്കാൻ വലവിരിച്ചു കാത്തു നിൽക്കുന്ന ലഹരിക്കടത്ത് മാഫിയ സംഘം

അനുദിനം വിശാലമാകുന്നു ലഹരിയുടെ ലോകം. പുത്തൻ മാർഗങ്ങളും കൂടുതൽ ഉല്പന്നങ്ങളുമായി ഓരോ ദിവസവും അത് കൂടുതൽ ആളുകളെ ചുറ്റിപ്പിടിക്കുന്നു. പിടികൂടുന്നതോ, വിതരണത്തിന് എത്തിക്കുന്നതിന്റെ വളരെ ചെറിയ ശതമാനം മാത്രവും. കേരളത്തിലോട്ടുള്ള ലഹരിവസ്തുക്കളുടെ ഒഴുക്കിന് പിന്നിൽ വലിയ മാഫിയ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയുമാണ്. എന്നാൽ ഇപ്പോൾ പെൺകുട്ടികളും യുവതികളും അതിന്റെ ഭാഗമായി തീരുന്നു. ഓൺലൈൻ സംവിധാനത്തിലൂടെ വില്പനക്കാരെ കണ്ടെത്താനുള്ള സാഹചര്യവും തുടർന്ന് അതുപയോഗിക്കാനുള്ള കേന്ദ്രങ്ങളും വിദ്യാർത്ഥികൾക്ക് കേരളത്തിലുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും 19 കിലോയോളം വരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുകയായിരുന്ന കാറ് നിറുത്തിയിട്ട ലോറിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകട സ്ഥലത്തെത്തിയ പോലീസ് വളരെ അപ്രതീക്ഷിതമായിട്ടാണ് കാറിന്റെ ഇളകിയ സീറ്റിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെടുത്തത്. ഒറീസയിൽ നിന്നുമുള്ള ലഹരിമരുന്നാണെന്നാണ് നിഗമനം. തുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭ്യമായത്. അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികൾ ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നും യുവാക്കൾ മുങ്ങാൻ ശ്രമിച്ചെങ്കിലും സുഹൃത്തുക്കൾ അടക്കം നാലുപേരെ പോലീസ് ഇന്നലെ പിടികൂടുകയായിരുന്നു.

കഞ്ചാവ് കടത്തിന്റെ കണ്ണികളായ നാലു പേർക്കും ക്രമിനൽ പക്ചാത്തലം ഉണ്ടെന്നു മനസിലാക്കിയ പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സ്ഥിരമായി പോകുന്ന ആരാമ്പ്രയിലെ വീട്ടിൽ റെയ്ഡ് നടത്തുകയും 6 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
നാലംഗ സംഘത്തിലെ പ്രധാന കണ്ണിയായ ആരാമ്പ്രം സ്വദേശി സഫ്‌നാസിന്റെ വാടക വീടാണത്. അവിടെ കേന്ദീരികരിച്ചു യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരി വസ്തുക്കളുടെ വില്പനയും അത് ഉപയോഗിക്കാനുള്ള സംവിധാനവും ഇവർ ചെയ്തുകൊടുക്കുന്നുണ്ട്. കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ കാമുകി മരിച്ചതുമായും താമരശ്ശേരി മയക്കു മരുന്ന് വിഷയം ബന്ധപ്പെട്ടതുമായ കേസുകൾ നിലവിൽ സഫ്‌നാസിന്റെ പേരിലുണ്ട്. അതിന്റെ അന്വേഷണം ഇപ്പോഴും തുടർന്ന് വരികയാണ്.

താമരശ്ശേരി സ്വദേശിയായ റിയാസ് കെ സി ടൂറിസം വഴിയാണ് വലിയ തോതിൽ ലഹരിക്കെണിയിൽ ആളുകളെ വീഴ്ത്തുന്നത്. മൂന്നാറിൽ ഒരു റിസോർട്ടും നടക്കാവിൽ ഓഫീസും വയനാട്ടിൽ പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന ഒരു റിസോർട്ടും റിയാസിന്റെ ഉടമസ്ഥതയിലുണ്ട്. ഈ സ്ഥലങ്ങളെ കേന്ദ്രീകരിച്ചു ഒട്ടു സംശയം തോന്നിപ്പിക്കാത്ത രീതിയിലാണ് റിയാസിന്റെ ലഹരി വില്പനയും ഉപയോഗവും നടക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം.കൂടെ പ്രവർത്തിക്കുന്ന അടിവാരം സ്വദേശികളായ മുഹമ്മദ് അസറുദീനും ആഷിഖും ഇതിനു മുൻപും ലഹരികടത്തു കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. റെയ്ഡിൽ ഏകദേശം 24 .650 കിലോ കഞ്ചാവാണ് ഈ നാലംഗ സംഘത്തിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. നാല് പേരും ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ ആണുള്ളത്.

അസ്സിസ്റ്റന്റ് കമ്മീഷണർ സുദർശൻ, സി ഐ കെ കെ ബിജു, എസ് ഐ നിബിൻ ദിവാകർ, മറ്റു സ്കോഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. വ്യക്തമായ പ്ലാനിങ്ങോടെ പോലീസ് ടീമും സ്കോഡും തീർത്തും സജ്ജീവമായ അന്വേഷണമാണ് നടത്തിയിട്ടുള്ളത്. പോലീസിന്റെ കൃത്യമായ ഇടപെടൽ തന്നെയാണ് പ്രത്യക്ഷ്യത്തിൽ പിടികിട്ടാത്ത ഇത്തരത്തിലുള്ള വലിയ ലഹരി മാഫിയ സംഘത്തിന്റെ അധംപധനത്തിന് കാരണമായത്.

ലഹരിക്കടത്തും ഉപയോഗവും കൂടുമ്പോൾ നമ്മുടെ കുട്ടികളും പല തരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടുപോകുന്നു. അത് അവരുടെ മനസികാരോഗ്യത്തെയും ഭാവിയിയെയും വളരെ മോശമായി തന്നെയാണ് ബാധിക്കുക. സമൂഹത്തിന്റെ പലയിടത്തായി ചെറിയ രീതിയിലുള്ള വലിയ ലഹരിക്കടത്തു സംഘങ്ങൾ വിദ്യാർത്ഥികൾക്കായി ലഹരി വല വിരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ കുട്ടികളെ പറഞ്ഞു മനസിലാക്കി അവരോടു കൃത്യമായി സംസാരിച്ചും ബോധവൽക്കരിച്ചും നല്ലൊരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!