കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്കുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യം, വികസനകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആരോഗ്യ, വിദ്യാഭ്യാസകാര്യ ചെയര്‍മാനായി പിലാശ്ശേരി 3-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ തിരുവലത്ത് ചന്ദ്രനും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി പതിമംഗലം 1-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ ഷബ്‌ന റഷീദും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കുരിക്കത്തൂര്‍ 11-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ യു സി പ്രീതിയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയാണ് യു സി പ്രീതി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് യുഡിഎഫ് അംഗങ്ങളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ രൂപ നാരായണന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ പി എം നവാസ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
എല്‍ഡിഎഫ് 11, യുഡിഎഫ് 9, ബിജെപി 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില