ചാത്തമംഗലത്തെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് പ്രൗഡ ഗംഭീര സമാപനം. പൂവാട്ടുപറമ്പ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ NFC ചാത്തമംഗലം വിന്നേഴ്സ് ട്രോഫിയും ZIDAN FC ചാത്തമംഗലം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി,
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള golden boot പുരസ്കാരത്തിന് zidan fc യുടെ താരം വിഷ്ണു പ്രസാദും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള best player പുരസ്കാരത്തിന് zidan fc യുടെ താരം അബ്ദു നൂറും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള golden glove പുരസ്കാരത്തിന് NFC യുടെ താരം ജംഷീദും അര്‍ഹരായി.

