തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കള്‍ ആരോപിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധമെന്തിനാണെന്ന് കമ്മീഷണറോട് ചോദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.