കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി – ബഹ്‌റൈന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ പത്തേമുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട വിമാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചത്.
വിമാനത്തിന്റെ ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടെത്തിയതാണ് തിരിച്ചിറക്കാനുള്ള കാരണം. ചെത്തലത്ത് ദ്വീപിന് മുകളില്‍ നിന്നും മടങ്ങിയ വിമാനം 12.32ന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. ജീവനക്കാര്‍ ഉള്‍പ്പെടെ 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.