അരൂര്‍: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂര്‍ ജൂബിലി മിഷന് ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം. ഡി. വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ.
തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജ്. മൂത്തമകള്‍: മറിയം സെയ്നദ. സഹോദരി; ആമിന കബീര്‍. ഫാത്തിമയുടെ കബറടക്കം നടത്തി.