കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഗവര്‍ണറുടെ നിര്‍ദേശം. ബാനര്‍ ഉയര്‍ത്തിയതില്‍ വിസിയോട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനാണെന്നും ഗവര്‍ണര്‍ പോലീസിനോട് ചോദിച്ചു.
കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം സര്‍വകലാശാലയില്‍ തിരിച്ചെത്തിയപ്പോഴാണ് ബാനറുകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നതടക്കം കറുത്ത തുണിയിലെഴുതിയ മൂന്ന് ബാനറുകളാണ് സര്‍വകലാശാലയില്‍ സ്ഥാപിച്ചിരുന്നത്. സര്‍വകലാശാല കവാടത്തിന് മുന്നിലും ഗവര്‍ണര്‍ താമിസിച്ചിരുന്ന ഗസ്റ്റ് സമീപത്തിനുമായായിരുന്നു ബാനറുകള്‍. ബാനറുകള്‍ കണ്ടതോടെ ഗവര്‍ണര്‍ അസ്വസ്ഥനായി. ക്യാംപസിനുള്ളില്‍ ഇറങ്ങി നടന്ന ഗവര്‍ണര്‍ ബാനറുകളില്‍ പൊലീസിനോട് ക്ഷോഭിക്കുകയും ചെയ്തു.