ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീയും ഫ്രാൻസും തമ്മിൽ മത്സരം നടക്കാനിരിക്കെ വിജയികളെ പ്രഖ്യാപിച്ച് വളർത്തുമൃഗങ്ങളും ജീവികളും. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവചിക്കുകയാണ്.മിക്ക ജീവികളും അർജൻറീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്.മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്‌പെയിനിന്റെയും നെതർലൻഡ്‌സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്‌പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ ടീം തന്നെയാണ് ഫൈനൽ വിജയിച്ച് കിരീടം കൊണ്ടുപോയതും.