കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍.ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്.
കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ തരൂര്‍ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

