National News

കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ചതിനു പിന്നില്‍ നരേന്ദ്ര മോദിയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ വെളിപ്പെടുത്തല്‍. നരേന്ദ്രമോദി കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാന പങ്ക് വഹിച്ചെന്ന് ‘കിസാന്‍ സമ്മേള’നത്തില്‍വെച്ചായിരുന്നു വിജയവര്‍ഗിയ പ്രസ്താവന നടത്തിയത്.

താന്‍ ഇതുവരെ വെളിപ്പെടുത്താത്ത കാര്യമാണ് പറയാന്‍ പോകുന്നതെന്നും മറ്റാരോടും വെളിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു വര്‍ഗിയ ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ മുമ്പ് പറയാത്ത ഒരു കാര്യം നിങ്ങളോട് പറയുന്നു. നിങ്ങള്‍ ആരോടും പറയരുത്. കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തില്‍ ആരെങ്കിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു”

മാര്‍ച്ച് മാസത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചതോടെയാണ് 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയായിരുന്നു കമല്‍നാഥിന്റെ രാജി. ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!