Kerala

SFIയുടെ എതിർപ്പ് മറികടന്നു; AISF നേതാവ് നിമിഷാ രാജുവിനെ സ്ഥാനാർഥിയാക്കി CPI

എഐഎസ്എഫ് നേതാവ് നിമിഷാ രാജുവിനെ ഏറണാകുളം പറവൂർ ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കും. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷാ രാജുവിനെ എസ്എഫ്ഐ യുടെ എതിർപ്പ് മറികടന്നാണ് മത്സരത്തിന് ഇറക്കിയത്. എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് നിമിഷ രാജു. പറവൂർ ബ്ലോക്ക് കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം നാളെയുണ്ടാകും.

എംജി സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പരാതിയുമായി രം​ഗത്തെത്തിയത്. 2021 ഒക്ടോബറിലായിരുന്നു സംഭവം. പരാതി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമായിരുന്നു നിമിഷയുടെ പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!