മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. പാണക്കാട് തങ്ങന്മാര്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം തറപറ്റാന്‍ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങള്‍ക്കെതിരെ പോലും വിമര്‍ശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്.
മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങള്‍ ചെയ്യുന്നത്. കേരളം മണിപ്പൂരാകാന്‍ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയില്‍ അങ്കലാപ്പുണ്ടാക്കുന്നു.
സന്ദീപ് വാര്യര്‍ പാണക്കാട് വന്നതില്‍ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യര്‍ പാണക്കാട് വന്നുപോയാല്‍ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. അതിന് സൗഹൃദത്തിന്റെ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.