കുന്ദമംഗലം: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം. കുന്ദമംഗലത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ പ്രവര്‍ത്തകര്‍ പൂട്ടിച്ചു. സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും പ്രവര്‍ത്തകര്‍ തടഞ്ഞു.
രാവിലെ ചില കടകള്‍ സാധാരണ പോലെ തുറന്നുവച്ചിരിക്കുന്നു പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിതമായ എത്തി അവരോട് കടകള്‍ അടയ്ക്കണമെന്ന് ഹര്‍ത്താലില്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. തുറന്ന കടകള്‍ പ്രവര്‍ത്തകര്‍ അടപ്പിക്കുന്നു. വിനോദ് പടനിലം, ബാബുനെല്ലോളി, അരുണ്‍ലാല്‍, റെജിന്‍ ദാസ്,ചരോഷ് തുടങ്ങിയ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുന്ദമംഗലത്ത് നിന്ന് ആരംഭിച്ച് കാരന്തൂര്‍ പ്രദേശത്ത് വരെ തുറന്ന് വെച്ച കടകള്‍ അടപ്പിക്കുന്നു. കുന്ദമംഗലത്ത് തുറന്ന പെട്രേള്‍ പമ്പ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. പ്രദേശത്ത് പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍. വോട്ടെടുപ്പ് തുടങ്ങിയതുമുതല്‍ അവസാനം വരെ സംഘര്‍ഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.