Kerala News

നിർത്തിയിട്ട വാഹനം മോഷണം പോയത് പട്ടാപകൽ കുന്ദമംഗലത്ത് മോഷണ പരമ്പര പതിവാകുന്നു

കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമായി മോഷണ പരമ്പര പതിവാകുന്നു. ഇന്ന് ഉച്ച 12 മണിക്കും 1 മണിക്കും ഇടയിൽ വരട്ട്യാക്കൽ വനിതാ ഹോട്ടലിന് മുൻ വശത്തായിനിർത്തിയിട്ട വെള്ള നിറത്തിലുള്ള ഹോണ്ട ആക്ടിവ KL 14 L 4828 എന്ന വാഹനം പട്ടാപ്പകൽ ആണ് മോഷ്ടിക്കപ്പെട്ടിട്ടുളത്.ഈ അടുത്ത കാലത്തായി നിരവധി കേസുകളാണ് ഇത്തരത്തിൽ കുന്ദമംഗലത്ത് നിന്നും പരിസര പ്രദേശത്ത് നിന്നും മറ്റുമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ദൂരയാത്ര പോകുന്ന വീടുകൾ കുത്തിത്തുറന്നും, നിർത്തിയിട്ട വാഹനങ്ങൾ ആയും കട കുത്തിതുറന്നുമെല്ലാം ഈയിടെയായി മോഷണ പരമ്പര വർധിക്കുകയാണ്.

അത്തരത്തിലാണ് കഴിഞ്ഞ ദിവസം മുക്കം റോഡ് ജങ്ക്ഷനു സമീപത്തുള്ള നഹാർ കോംപ്ലക്സ്കിൽ പ്രവർത്തിക്കുന്ന ഐ വേൾഡ് മൊബൈൽ എന്ന സ്ഥാപനത്തിൽ മോഷണം നടന്നത്. അർദ്ധ രാത്രി എത്തിയ മോഷ്ടാകൾ മുൻവശത്തെ പൂട്ട് തകർത്തു പ്രധാന ചില്ല് അടിച്ചു തകർത്ത് അകത്തു കയറുകയും .സർവീസ് ചെയ്ത് വെച്ച ഫോണുകളും, പുതിയ ഫോണുകളും അടക്കം നിരവധി നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.അതേസമയം ലഹരി ഉപയോഗത്തിന്റെയും ഹബ്ബായി കുന്ദമംഗലം മാറുകയാണ്.ഈ ലഹരി ഉപയോഗം കുട്ടികളിലൂടെയാണ് വ്യപിക്കുന്നത്. ബസ്റ്റാന്റിന്റെ പിൻഭാഗത്തെ കുട്ടികളുടെ കൂട്ടംകൂടൽ നയിക്കുന്നത് ലഹരി ഉപയോഗം അടക്കമുള്ള നിരവധി കേസുകളിലേക്കാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ ഇത്തരം പ്രവണതകൾ ഇല്ലാതാക്കേണ്ടത് നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പഞ്ചായത്തിന്റെയും പോലീസിന്റെയും എല്ലാം സഹായത്തോടെ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവരെ കണ്ടെത്തുക എന്നത് ലഹരി ഉപയോഗം കുട്ടികളിൽ കുറക്കുന്നതിനും സഹായിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!