Kerala News

ഭർത്താവിന്റെ ആത്മഹത്യാ;കാമുകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

ഭാര്യയുടെ അശ്ളീല വീഡിയോ കണ്ട് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഭാര്യ അറസ്റ്റില്‍.പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ്.അഖില(30)യെ വിളപ്പില്‍ശാല പോലീസ് ആണ് അറസ്റ്റു ചെയ്തത് .
2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു.

അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10-ന് ഒളിവിലായിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പോലീസ് അറസ്റ്റുചെയ്തത്.ഭാര്യയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാന്‍ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!