Kerala News

സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നു; രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറയുന്നുവെന്ന് കണക്കുകൾ

Challenges galore amid positive signs in COVID-19 cases in Kerala- The New  Indian Express

സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതാണ് ഗുണകരമായത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും ടിപിആറും കുറഞ്ഞു.

19,171 കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ജൂലൈ മാസത്തിൽ 3.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗ ബാധിതരായത്. 51,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഓഗസ്റ്റില്‍ അത് 3.1 ശതമാനമായി കുറഞ്ഞു. 120721 പേര്‍ രോഗ ബാധിതരായ സെപ്റ്റംബറിൽ 2.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു രോഗബാധ.രോഗബാധിതരുടെ എണ്ണം 2,36,999 ലേക്ക് കുതിച്ചുയര്‍ന്ന ഒക്ടോബറില്‍ രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ 1.7 ശതമാനമായി കുറഞ്ഞു. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകൾക്കും മാസ്കുകൾക്കും ക്ഷാമം നേരിടുകയും ഗുണനിലവാരമില്ലാത്ത വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുക വഴി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായിരുന്നു.രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഇപ്പോൾ 59 ആയി ഉയര്‍ന്നു. ഒക്ടോബര്‍ ആദ്യവാരം അത് 21 ആയിരുന്നു. ദശലക്ഷംപേരിലെ പരിശോധനയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. മലപ്പുറത്ത് പക്ഷേ 100 പേരെ പരിശോധിക്കുമ്പോൾ 15പേര്‍ക്ക് രോഗം കണ്ടെത്തുന്നു. കഴിഞ്ഞ ആഴ്ച 12 ശതമാനമായിരുന്ന തിരുവനന്തപുരത്തെ ടിപിആര്‍ 10ലേക്കെത്തിയതും നല്ല സൂചന. അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നവംബര്‍ ആദ്യവാരം 4,03,374 ആണ് നടന്നിരുന്നത് .എന്നാൽ ഇപ്പോൾ 3,74,534 പരിശോധനകൾ ആണ് നടക്കുന്നത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!