Kerala News

ദീപാവലി ആഘോഷം;ജീവനക്കാർക്ക് നൽകിയത് 1.2 കോടിയുടെ സമ്മാനങ്ങൾ,ചർച്ചയായി ജ്വലറി ഉടമയുടെ സമ്മാന വിതരണം

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു വ്യവസായി തന്‍റെ ജീവനക്കാർക്കായി നൽകിയ സമ്മാനങ്ങളെകുറിച്ചാണ് ഇപ്പോൾ ചർച്ച.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളുമാണ് ചെന്നൈയിലെ ജുവലറി ഉടമ തൊഴിലാളികൾക്ക് നൽകിയത്. ചലനി ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തി ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി എട്ട് കാറുകളും 18 ബൈക്കുകളുമാണ് ദീപാവലി സമ്മാനമായി നല്‍കിയത്

‘എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസില്‍ നിന്ന് ലാഭം നേടാന്‍ ഇവര്‍ എന്നെ സഹായിച്ചു. ഇവര്‍ എന്റെ ജോലിക്കാര്‍ മാത്രമല്ല, കുടുംബം കൂടിയാണ്. ഇത്തരം സര്‍പ്രൈസുകള്‍ നല്‍കിക്കൊണ്ട് എനിക്ക് ഇവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. ഇവര്‍ക്കെല്ലാം സമ്മാനം നല്‍കിയതിന് ശേഷം ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എല്ലാ ഉടമകളും തങ്ങളുടെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിക്കണം’, ജയന്തിലാല്‍ പറഞ്ഞു.
ഹോണ്ടയുടെ ബൈക്കും സ്‌കൂട്ടറുകളും മാരുതി സുസുക്കി കാറുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!