പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ പോപ്പലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം.സെപ്റ്റംബർ 23നുണ്ടായ ഹർത്താലിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.കേസ് നവംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.അന്ന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് സർക്കാരിനെ കോടതി അറിയിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ;ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം, സ്വത്ത് കണ്ടുകെട്ടിയതിന്റെ വിവരം തേടി ഹൈക്കോടതി

