Kerala

കോഴിക്കോട് മാതാപിതാക്കളെ കുത്തിവീഴ്ത്തി മകൻ; യുവാവ് മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മയക്കുമരുന്നിന് അടിമയെന്ന് സൂചന. യുവാവിനെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസ് ഇയാളെ പിടികൂടാൻ രണ്ടു തവണ ആകാശത്തേക്ക് വെടിവെച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുത്തിപ്പരിക്കേൽപ്പിച്ചത്. പിതാവ് ഷാജിയുടെ പരിക്ക് ഗുരുതരമാണ്. മൽപ്പിടിത്തത്തിനിടെ ഷൈനും പരിക്കേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കളെ കുത്തിയ ഷൈൻ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ ഇയാളെ കീഴടക്കാൻ പൊലീസിന് രണ്ടു തവണ ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ഒടുവിൽ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!