ഉപ്പള: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചിക്ക മംഗളൂരു ചിക്കംഗള സ്വദേശിയും ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ നാഗരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കര്‍ണാടക സ്വദേശി വിജയ് നായ്ക്കിനെ (44)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
മരം മുറിക്കുന്ന മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് നാഗരാജിനെ പ്രതി അക്രമിച്ചത്. ഇക്കഴിഞ്ഞ 15ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

