Kerala News

പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനം ; സാക്ഷ്യം വഹിച്ച് കൊച്ചിയും ലക്ഷദ്വീപും

ഇന്ത്യയിലെ പരമ്പരാഗത കലാകാരമാർ, ശില്പികൾ, കരകൗശലവിദഗ്ദർ എന്നിവരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച കേന്ദ്ര പദ്ധതിയായ പി എം വിശ്വകർമ്മയുടെ ആരംഭത്തിനു ഇന്ന് കൊച്ചി കടവന്തറയിലെ വിനായക മണ്ഡപം സാക്ഷ്യം വഹിച്ചു.

ഒരേ സമയം ഇന്ത്യയിലെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ പി.എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങു നടന്നു. വിശ്വകർമ്മ ദിനത്തിൽ ഡൽഹിയിലെ ദ്വാരകയിൽ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങ് തിരിഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായി വീക്ഷിച്ചു. പരമ്പാരാഗത കരകൗശല വിദഗ്ദർക്ക് പണി ആയുധങ്ങൾ വാങ്ങാനായി 15,000 രൂപയും, ഈടില്ലാതെ 2 ലക്ഷത്തിന്റെ വായ്പയും ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

പി എം വിശ്വകർമ്മ, ഇന്ത്യയിലെ കരകൗശല വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. നൈപുണ്യമുള്ള കരകൗശല വിദഗ്ധർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് സംഭാവന നൽകുന്നതിനും ഒരു വേദി പ്രദാനം ചെയ്യുന്ന ഈ സംരംഭം സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണമറ്റ കരകൗശല വിദഗ്ധരെ അഭിവൃദ്ധി പ്രാപിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്യുന്നു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ കയർ ബോർഡ് ചെയർമാൻ ശ്രീ കുപ്പുരാമു മുഖ്യാതിഥിയായിരുന്നു. പല പരമ്പരാഗമായ കരകൗശല നൈപുണ്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, അവയെ തിരിച്ചുകൊണ്ടുവരാനും നിലനിർത്താനും പ്രോൽസാഹിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് പി എം വിശ്വകർമ്മ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കരകൗശല രംഗത്ത് വ്യാപകമായി നിലനിന്ന ചില ഭാഷകളിലെ വാക്കുകൾ പോലും നഷ്ടപെടുന്ന അവസ്ഥ ഉണ്ടായെന്നും, എന്നാൽ അവയെല്ലാം വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരളം കരകൗശല, ശില്പ മേഖലയിലെ വൈവിദ്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്ന സംസ്ഥാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ പരമ്പരാഗത അറിവുകളെ വിദ്യാഭ്യാസത്തിലൂടെ അടുത്ത തലമുറയിലേക്ക് പകരേണ്ടത് അത്യാവശ്യമാണ്. ഒരു നവരാഷ്ടമായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ ആശയത്തിന്റെ ആവിഷ്കാരമാണ് ഈ പദ്ധതി എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ എറണാകുളം എം.പി ഹൈബി ഈഡൻ സംസാരിച്ചു.

ലക്ഷദ്വീപിലെ കവരത്തിയിൽ നടന്ന പി എം വിശ്വകർമ്മ പരിപാടിയിൽ കേന്ദ്ര റെയിൽവേ, ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി ശ്രീമതി ദരശന വിക്രം ജർദോഷ് മുഖ്യാതിഥിയായി. പി എം വിശ്വകർമ്മയുടെ സമാരംഭം വിവിധ മേഖലകളിൽ നിന്നുള്ള കരകൗശല വിദഗ്ധർ ഉൾപ്പെടെയുള്ളവർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ന്യൂ ഡൽഹിയിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ എല്ലാ ദ്വീപുകളിലും എത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!