മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്ന വി മുരളീധരന്റെ പരാമർശത്തെ വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണ്.ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി.മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു,മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്ന മുരളീധരന്റെ പ്രസാതവനയെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ വിമര്‍ശിച്ചിരുന്നു ‘ഓണത്തിന് മാവേലിയുമായി ബന്ധമില്ലത്രേ…!! മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനെയാകും.. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…. ‘ ശിവന്‍കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരൻ ആരോപിച്ചു.
മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ?’ ഇ പി ജയരാജൻ

