Kerala News

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയെന്ന് മുരളീധരൻ,അടുത്തഘട്ടം മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് ട്രോളി ശിവകുട്ടി

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്നും ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മുരളീധരന്റെ പരാമർശം.’മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല’ എന്നാണ് ഈ വിഷയത്തിൽ ശിവൻ കുട്ടിയുടെ പ്രതികരണം.

മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരൻ ആരോപിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമർശം.

മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരൻ പറ‍ഞ്ഞു.

ഓണത്തിലെ വാമനന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്. ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മഹാബലി വളരെ നീതിമാനായ രാജാവായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!