കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ അഞ്ചു പേർക്ക് കോവിഡ്. പല സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരണം.
വാർഡ് 23 ൽ രണ്ടു പേർക്കും, 2,4,11 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് ഇന്ന് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കർശനമായ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു

