മുംബൈ: പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഉത്സവസീസണില്‍ കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്‍ദാനം.
ഇതോടൊപ്പം വാഹനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയെ വിലക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് വ്യക്തമാക്കി. 36 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം മാത്രം മാരുതി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.