വിയര്‍ക്കുന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. അമിത വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാനുള്ള ചില വഴികൾ അറിയേണ്ടേ ?
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്‍പ്പിന് ഇട വരുത്തും. കിടക്കും മുന്‍പ് അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കക്ഷത്തില്‍ പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും.
കാപ്പി കുടിക്കുന്നത് കുറയ്ക്കുക. കാപ്പി അഡ്രിനാലിന്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് വിയര്‍പ്പ് അധികമാകാന്‍ കാരണമാകും. ചെറുനാരങ്ങ മുറിച്ചതു കൊണ്ട് കക്ഷത്തില്‍ ഉരസുന്നത് നല്ലതാണ്. ഇത് വിയര്‍പ്പധികം ഇല്ലാതിരിയ്ക്കാന്‍ സഹായിക്കും.
കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രമിയ്ക്കുക. വേനലിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അമോണിയം ക്ലോറൈഡുകൾ അടങ്ങിയ ഡിയോഡറന്റസ് ഉപയോഗിക്കുന്നത് നല്ലതാണ്. രോമങ്ങളും ഗുഹ്യഭാഗങ്ങളും വൃത്തിയാക്കുക. എരിവുള്ള ഭക്ഷണങ്ങൾ, പാക്കറ്റ്ഡ് ഫുഡ്സ്, കോഫി,വറുത്ത ഭക്ഷണങ്ങൾ, കോഴി ഇറച്ചി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ഇവ വിയർപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.
നന്നായി വെള്ളം കുടിക്കുക, മോര്, സംഭാരം, ഗ്രീൻ ടീ എന്നിവ കുടിക്കുക, പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ്. നാരങ്ങാ വെള്ളം കുടിക്കുന്നത് അമിത വിയർപ്പിനെ തടയുന്നു. ഉരുള കിഴങ്ങ് കഴിക്കുന്നതും, കക്ഷങ്ങളിൽ നാരങ്ങനീരോ തക്കാളി നീരോ പുരട്ടുന്നതും വിയർപ്പിനെ തടയുന്നു.