പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണനാ കാര്‍ഡുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സ്വീകരിക്കും. കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍ സ്വീകരിക്കും. കാര്‍ഡുടമ നിര്‍ബന്ധമായും നേരിട്ട് ഹാജരാകണം.
ബുധനാഴ്ച്ചകളില്‍ ഉണ്ടാകുന്ന വലിയ തിരക്കും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നതും ഒഴിവാക്കുന്നതിനായി റേഷന്‍ കാര്‍ഡില്‍ മേല്‍ വിലാസം മാറ്റല്‍, അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, അംഗങ്ങളെ കുറവ് ചെയ്യല്‍, വരുമാനം മാറ്റല്‍, തൊഴില്‍ മേഖല മാറ്റല്‍, താലൂക്ക് മാറ്റല്‍, പേര് മാറ്റല്‍, എന്‍.ആര്‍.കെ മാറ്റല്‍, കാര്‍ഡുടമയായുമായുള്ള ബന്ധം മാറ്റല്‍, വയസ്സ് തിരുത്തല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ബുധനാഴ്ച്ച ഒഴികെയുള്ള എല്ലാ പ്രവ്യത്തി ദിവസങ്ങളിലും സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു