ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം.പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.
പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുകയാണ്..പൂക്കളും പൂവിളിയും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം ഓര്‍മിപ്പിക്കുന്ന ഭാഷ ദിനം കൂടിയാണിന്ന്, ഒപ്പം കര്‍ഷക ദിനവും. കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഗൃഹാതുരമായ ഓര്‍മകളോടു കൂടിയാണ് ചിങ്ങമെത്തുന്നത്.