കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള നോട്ട് നിരോധനകാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പള്ളം ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചെന്നും പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നുമാണ് ഹൈക്കോടതിയില്‍ വന്ന പരാതി.
വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും ED അന്വേഷിക്കണം. വിജിലൻസ് ED യുമായി സഹകരിക്കണമെന്നും ED ആവശ്യപ്പെടുന്നരേഖകൾ കൈമാറണമെന്നും കോടതി നിർദേശിച്ചു.
കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു സമർപ്പിച്ച ഹർജികൾ കോടതി തീർപ്പാക്കി. അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

