കോഴിക്കോട്: ബൈക്ക് മറിഞ്ഞ് കാലിൽ ഫൂട്ട് റസ്റ്റർ തുളച്ചുകയറിയ യുവാവിന് രക്ഷയായി അഗ്നിശമന സേന. ഉള്ളാട്ടു തൊടിയിൽ രാംജിത്തിന്റെ കാലിലാണ് ഫൂട്ട് റസ്റ്റർ തുളച്ചുകയറിയത്. ഫറൂഖ് നല്ലൂരങ്ങാടിയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കോൺക്രീറ്റ് ചെയ്ത ഫൂട്ട് പാത്തിലൂടെ സഞ്ചരിച്ച ബെെക്ക് വയലിലേക്ക് മറിയുകയായിരുന്നു. തുടർന്ന് മീഞ്ചന്ത അഗ്നി ശമനസേന സ്റ്രേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുരേഷ് ടി, ജോസഫ് ബാബു, ജിൻസ് ജോർജ് ,അനൂപ് എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ചു മുറിച്ചുനീക്കി.