കോടഞ്ചേരി തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (21) എന്ന കോളേജ് വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമലിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.
തുഷാരഗിരി ജലാശയത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും ഒരു അപകടം ഉണ്ടായത് പോലീസ്, ഫയര്‍ഫോഴ്‌സ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, പതിനാലു ദിവസം മുമ്പ് ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.