പഞ്ചായത്ത് യൂത്ത് ലീഗ്, വനിതാ ലീഗ് കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന ‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഖാലീദ്കിളിമുണ്ട ഉദ്ഘാടനം ചെയ്തു. പി കൗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എം ഷറഫുന്നിസ ടീച്ചര്‍ മുഖ്യാഥിതി ആയിരുന്നു. ഒ സലീം, സിദ്ധീഖ് തെക്കയില്‍, കെ കെ ഷമീല്‍, എ പി സഫിയ, യൂ സി ബുഷ്‌റ,സി ഗഫൂര്‍, ഐ മുഹമ്മദ് കോയ, എ കെ ഷൗക്കത്ത്, ഷഹര്‍ബന്‍ ഗഫൂര്‍, അന്‍ഫാസ് വി കെ, ജിഷ ചോലക്കമണ്ണില്‍, ഫാത്തിമ ജെസ്ലി, ഷമീറ അരീപുറം, ഹിദേഷ് മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു. എം വി ബൈജു സ്വാഗതവും, ടി കെ സൗദ നന്ദിയും പറഞ്ഞു.