ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കൊവിഡ് കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.47% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,790 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,81,441 ആയി.
രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 4.55 ശതമാനമായിരിക്കെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.23 ശതമാനമായി ഉയരുന്നു. അതിനിടെ രാജ്യത്തെ വാകിസിനേഷന്‍ യജ്ഞവും ശക്തമായി പുരോഗമിക്കുകയാണ്. ഇതുവരെ 199.98 കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് നല്‍കി കഴിഞ്ഞു.