National News

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ആകാംക്ഷയോടെ രാജ്യം, മുന്‍തൂക്കം ദ്രൗപദി മുര്‍മൂവിന്

രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. എന്‍ഡിഎ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപദി മുര്‍മുവിനാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനോടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. ജെ.എം.എം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയസമഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് വോട്ടവകാശം. ആകെ വോട്ടുമൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കില്‍ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷവും.

നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പാര്‍ലമെന്റ് ഹൗസിലെ റൂം നമ്പര്‍ 63 ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലെ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡല്‍ഹിയും പുതുച്ചേരിയും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികരുമാണ് ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!