News

പാലത്തായി ബാലികാ പീഡനം പ്രതിക്ക് ജാമ്യം നല്‍കിയത് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണം; കോടിയേരി

പാലത്തായി ബാലികാ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തിലാണ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പാടില്ലായിരുന്നു. കേസന്വേഷണ ഘട്ടത്തില്‍ പോലിസിനു വീഴ്ചയുണ്ടായോയെന്ന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ പോക്സോ ഒഴിവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!