Local News

കൊവിഡ് മുക്ത പഞ്ചായത്ത്: കുന്ദമംഗലത്ത് ബുധനാഴ്ച മുതൽ കടകൾ തുറക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത പഞ്ചായത്ത് ആക്കുന്നതിന് ഭാഗമായി ബുധനാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങളും മറ്റുള്ള സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെങ്കിൽ ജീവനക്കാരുടെയും ഉടമകളുടെയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഗ്രാമപഞ്ചായത്ത് സിക്രറട്ടറി അറിയിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നമ്മലിൻ്റെ അധ്യക്ഷതയിൽ
ചേർന്ന വ്യാപാര വ്യവസായ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് സിക്രട്ടറി പറഞ്ഞു.

ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉള്ള കടകൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ജീവനക്കാരുടെയും കടയിൽ ഉണ്ടാവുന്ന ഉടമസ്ഥരുടെയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പോ സെക്ഷൻ മജിസ്ട്രേറ്റോ ആവശ്യപ്പെട്ടാൽ കാണിച്ചുകൊടുക്കണം

ഓട്ടോ ടാക്സി തൊഴിലാളികൾ വാഹനം പുറത്തിറക്കണമെങ്കിൽ കൊവിഡ് പരിശോധന ഫലം കയ്യിൽ കരുതേണ്ടതാണ്

ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം

അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകണമെങ്കിൽ കോവിഡ് പരിശോധന നിർബന്ധമായും നടത്തിയിരിക്കണം

ശനി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ വ്യാപാരികൾക്കും ടാക്സി ഓട്ടോ തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താൻ സാധിക്കും. ഇവിടെനിന്ന് പരിശോധന നടത്തുന്നവർക്ക് ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകും.

ബുധനാഴ്ച മുതൽ
ആരോഗ്യവകുപ്പിൻ്റേയും സെക്ഷൻ മജിസ്ൻ്റേയും പഞ്ചായത്ത് അധികൃതരുടേയും നേതൃത്വത്തിൽ കർശന പരിശോധന ഉണ്ടായിരിക്കുന്നതാണ്.

രണ്ടു ഡോസ് വാക്സിനും എടുത്തവർക്ക് അതിൻ്റെ രേഖ കാണിച്ചാൽ മതി. കൊവിഡ് പരിശോധന നിർബന്ധമില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!