Kerala News

സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. ആരും സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തിട്ടില്ല, ഭൂമി രേഖകള്‍ വില്ലേജ് ഓഫിസര്‍ തെറ്റായി കൊടുത്തതിനാലാണ് മുട്ടിലില്‍ മാത്രം അത്തരം നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ വ്യത്യസ്ത ഖണ്ഡികയായി ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിച്ചു. തെറ്റായ നടപടിക്കു കൂട്ടുനിന്നാല്‍ കൃത്യമായി പരിശോധിച്ചു നടപടിയെടുക്കും. ഷെഡ്യൂളില്‍പെട്ട മരം മുറിച്ചെങ്കില്‍ തെറ്റായ നടപടിയാണ്. കുറ്റക്കാര്‍ ആരാണെങ്കിലും ശക്തമായ നടപടിയെടുക്കും.

സംഭവത്തില്‍ ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ല. ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചത് ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകും. ഉത്തരവില്‍ വീഴ്ച സംഭവിച്ചതായി റവന്യു സെക്രട്ടറിയുടെ കത്തിലില്ല. ജില്ലാ കലക്ടര്‍മാര്‍ക്ക് വീഴ്ച വന്നതായി ഇപ്പോള്‍ കണ്ടെത്താനായിട്ടില്ലെന്നും റവന്യു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!