Kerala News

കെ പി സി സി ആസ്ഥാനത്തെ ആൾക്കൂട്ടം; ജാഗ്രതക്കുറവുണ്ടായി ; വി ഡി സതീശൻ

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം.

കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോൾ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? – അദ്ദേഹം ചോദിച്ചു.

പ്രവർത്തകർ സുധാകരൻ അധികാരം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ വാതിലിന് സമീപം ആളുകളെ നിർത്തിയിരുന്നു. പരമാവധി ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്. ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം-സതീശൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!