National News

ഇരുപത്തിനാല് മണിക്കൂറിനിടെ 67,208 പേർക്ക് കോവിഡ്; 2330 മരണം

രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 2330 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതുവരെ 38,52,38,220 സാമ്പിളുകളാണ്​ പരിശോധിച്ചത്​. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന പശ്​ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു.

തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കോവിഡ്​ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്​. ബുധനാഴ്​ച 62,224 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 28,491,670 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. 8,26,740 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!