ഇന്ത്യ– ചൈന സംഘർഷത്തിൽ ജവാൻമാർ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ടി പി ശ്രീനിവാസൻ നയതന്ത്രജ്ഞൻ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോപ്പം. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടൽ അപലപനീയമാണ്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യവും സൈനികരെ പിൻവലിച്ച സാഹചര്യത്തിൽ ഒരു സംഘർഷത്തിന് സാധ്യതയില്ല. ഇനി നടന്ന വിഷയത്തെ സംബന്ധിച്ചുള്ള പരിശോധനകൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ.
ഈ ആക്രണമത്തിലൂടെ ചൈനയുടെ ഉദ്ദേശം ഇന്ത്യ ചൈന ബന്ധം താഴ്ന്ന നിലയിലേക്ക് കൊണ്ട് പോകുക എന്നതായിരുന്നു . ചൈനയിലെ വുഹാനിലെല്ലാം ചെന്ന് ഇന്ത്യ ചർച്ച നടത്തിയ സാഹചര്യത്തി ൽ രാജ്യങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ഒരു ബന്ധമുണ്ടെന്ന് ലോകം ധരിച്ചു വെച്ചിരിക്കുന്നു. ഇത് ശരിയല്ലാന്ന് വരുത്തി തീർക്കാൻ അവർ നടത്തിയ ഒരു ശ്രമമായിരിക്കാം ഇത്.
ഇന്ത്യയും ചൈനയും ഇനിയുള്ള കാലങ്ങളിൽ പരസ്പര വൈരികളായി മാറേണ്ടത് ചൈനയുടെ ആവിശ്യമാണ്. അമേരിക്കയ്ക്ക് ഏൽക്കുന്ന തിരിച്ചടികൾ ലോക രാജ്യതലപ്പത്ത് നിന്ന് പിന്നോട്ട് വലിക്കുമെന്നും അവരുടെ സ്ഥാനത്തേക്ക് എത്താൻ ഇനി ചൈന ശ്രമങ്ങൾ നടത്തി ലോകത്തെ തന്നെ ഒന്നാമത്തെ രാജ്യമാകാനുള്ള ശ്രമങ്ങൾ നടത്തും. അതിനുള്ളൊരു തടസ്സം ഇന്ത്യയാണ്. ഇന്ത്യക്കുള്ള അംഗീകാരവും സ്ഥാനവും ചൈനയ്ക്കില്ല. എന്നാൽ ഇതെല്ലാം പൊള്ളയാണെന്നും ഇന്ത്യ പരാജയമാണെന്നും രാജ്യത്തെ ഭരണാധികാരികളെ ബോധ്യപ്പെത്തുക എന്നതും ഇതിനു പിന്നിലെ ലക്ഷ്യമായേക്കാം .
നേരത്തെ ഇന്ത്യയും ചൈനയും വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. രോഗ രാജ്യങ്ങൾക്കൊപ്പം അവർക്കെതിരായി വോട്ട് ചെയ്തു, ചൈനയ്ക്ക് അനുകൂല നിലപാടുകളല്ല ഇന്ത്യ സ്വീകരിക്കുന്നത്. അമേരിക്കയുമായുള്ള ഇന്ത്യൻ ബന്ധത്തെ തുടർന്ന് അവർ ഇന്ത്യക്കെതിരെ ശക്തമായി വിയോജിപ്പുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള വാർത്ത ഗ്ലോബൽ ടൈംസ് പത്രം തന്നെ പ്രസിദ്ധീകരിച്ചതാണ്. പിന്നെ കോവിഡുമായി ബന്ധപ്പെട്ട് രോഗവാഹകരായി ലോകം കാണുന്ന സാഹചര്യത്തിൽ അത്തരം വിഷയത്തിൽ നിന്നും ശ്രദ്ധമാറ്റേണ്ടത് അവരെ കൂടി ലക്ഷ്യമാണ്. ഇതെല്ലാമായിരിക്കാം ഇങ്ങനെയൊരു നീക്കത്തിന് കാരണമെന്നു കരുതാം.