News

സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യവസായത്തിന് നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പത്തു മുതൽ പതിനൊന്നു വരെ ജില്ലയിലെ വിവിധയിടങ്ങളിലായി പ്രതിഷേധ ധർണ സംഘടിപ്പിക്കും.

നാല്പത്തിനായിരത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ബസ് വ്യവസായത്തെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഇന്ധനം, ഇൻഷുറൻസ്, സ്പെയർ പാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലക്കയറ്റം കാരണവും ഇന്ന് അതിന്റെ നാലിലൊന്ന് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. പൊതുവെ പ്രതിസന്ധിയിൽ നിന്നിരുന്ന സ്വകാര്യ ബസ് വ്യവസായം കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പൂർണമായും നിശ്ചലമാകുകയും തൊഴിൽ പ്രതിസന്ധി കാരണം ഇതുവരെ രണ്ടു ബസ് തൊഴിലാളികൾ ജീവനൊടുക്കുകയും ചെയ്തിരുന്നു. ബസ് ഉടമകളെയും തൊഴിലാളികളെയും ആത്മഹത്യയിൽ നിന്നും രക്ഷിക്കുക, ആത്മഹത്യ ചെയ്ത തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുക, തകർന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തെ നിലനിർത്താൻ പാക്കേജ് കൊണ്ടുവരിക, ടിക്കറ്റ്‌ നിരക്കിലെ ന്യായമായ വർധന, ഇന്ധന സബ്സിഡി, ടാക്സ് ഇളവ്, പലിശരഹിത വായ്പ എന്നിവ നൽകുക, രാമചന്ദ്രൻ കമ്മീഷൻ ഉടനടി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!