പാലക്കാട്: മണ്ണാര്‍ക്കാട് എം ഡി എം എ വില്‍പ്പനക്കാരനും സഹായിയും പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടന്, ഇയാളുടെ സഹായിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടില്‍ സിറാജ്ജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എം ഡി എം എ യാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട് പൊമ്പ്രയില്‍ വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
മണ്ണാര്‍ക്കാട് എം ഡി എം എ വില്‍പ്പനക്കാരനും സഹായിയും പിടിയില്‍

