തിരുവനന്തപുരം: മേട്ടുക്കട ജംങ്ഷനിലെ ബ്യൂട്ടിപാര്‍ലറില്‍ രണ്ടാഴ്ച പഴക്കം വരുന്ന മൃതദേഹം കണ്ടെത്തി. ബ്യൂട്ടിപാര്‍ലര്‍ ഉടമ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ഷീലയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. അഴുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു വര്‍ഷമായി ഇവര്‍ ഈ സ്ഥാപനം നടത്തി വരികയായിരുന്നു.